ഫിലഡൽഫിയ: ഫൊക്കാനയുടെ കലാതിലകം പട്ടം നേടിയ ജയിൻ തെരേസാ ബാബു മിസ് ഫൊക്കാന മൽസരത്തിൽ സെക്കൻഡ് റണ്ണർ അപ്പുമായി. പെണ്‍കുട്ടികൾക്ക് കലാതിലകം എന്നും ആണ്‍കുട്ടികൾക്ക് കലാപ്രതിഭയെന്നും വേറിട്ട്സമ്മാനം നൽകിയില്ലെന്ന പുതുമയും ഈ വർഷമുണ്ട്. കലാമൽസരത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന കുട്ടിക്ക് കിരീടം. ആണുകുട്ടി എങ്കിൽ കലാപ്രതിഭപട്ടം. പെണ്‍കുട്ടി എങ്കിൽ കലാതിലകം പട്ടം. ഇത്തവണ ജൂണിയർ, സബ് ജൂണിയർ തലങ്ങളിലും പെണ്‍കുട്ടികളാണു ഒന്നാം സ്ഥാനത്തു വന്നത്. ഈ പുതുമ അഭിനന്ദനാർഹമായി.
ജയിൻ തെരേസാ ബാബു ഓർലായിലുള്ള നൃത്യാധ്യാപിക കൂടിയായ എറണാകുളം സ്വദേശികളായ നിമ്മി ബാബുവിന്റേയും, ആർട്ടിസ്റ്റ് ചിയ്യേഴത്ത് ബാബുവിന്റേയും പുത്രിയാണ്. .
അരങ്ങേറ്റം കഴിഞ്ഞങ്കിലും ഡോ. സുനിൽ നെല്ലായിയുടെ കീഴിൽ ഇപ്പോഴും നൃത്തം പഠിക്കുന്നു. നൃത്താധ്യാപിക കൂടിയായ ജയിൻ തെരേസ കോറിയോഗ്രാഫറുമാണ്. ഫാഷൻ സിനിമാ രംഗങ്ങളിൽ പ്രവർത്തിക്കുക ലക്ഷ്യമിടുന്നു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ജയിൻ തെരേസാ ബാബു ഫൊക്കാന കലാതിലകം
10:34 PM Jul 12, 2018 | Deepika.com