മനാമ: പ്രമുഖ ഖുർആനിക പണ്ഢിതനും വാഗ്മിയുമായ ഉസ്താദ് റഹ് മത്തുല്ലാ ഖാസിമിയുടെ പിതാവും സമസ്തയുടെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയുമായ മൂത്തേടം ഹംസ ഹാജി (82) നാട്ടിൽ നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മൂത്തേടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
സമസ്തയുടെ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ ഹംസഹാജിക്ക് വേണ്ടി
വ്യാഴാഴ്ച രാത്രി 10ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന വാരാന്ത സ്വലാത്ത് മജ് ലിസിനോടനുബന്ധിച്ച് മയ്യിത്ത് നിസ്കാരവും പ്രാർത്ഥനയും നടക്കും.
മൂത്തേടം ഹംസ ഹാജി നിര്യാതനായി
05:37 PM Jul 12, 2018 | Deepika.com