ഫ്രാൻസിസ് കാർട്ടണ്‍ ക്രോലി (32)യുടെ കസ്റ്റഡിയിലിരുന്ന കുഞ്ഞിനെ ഇതിനകം കാണാതായതായി പോലീസിനു വിവരം ലഭിച്ചു. ഫ്രാൻസിസ് ആയിരുന്നു ബഹളം വച്ചതെന്നു തിരിച്ചറിഞ്ഞതോടെ കുട്ടിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ എവിടെയോ കുഴിച്ചിട്ടിട്ടുണ്ടെന്നു മനസിലായി.
ആറു മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിനിടയിൽ കുഞ്ഞിന്റെ നിലവിളി കേട്ട ഭാഗത്തേക്ക് പൊലീസ് തെരച്ചിൽ നടത്തി. മുഖം മണ്ണിലമർന്ന് മരച്ചില്ലകളും മറ്റും കൊണ്ടു മൂടി കിടന്നിരുന്ന കുഞ്ഞിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് ആരോഗ്യമായി കഴിയുന്നുവെന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം ചൈൽഡ് ആന്റ് ഫാമിലി സർവീസിനു കുഞ്ഞിനെ വിട്ടു കൊടുത്തതായും പോലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത ഫ്രാൻസിസിനെ 50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി.ചെറിയാൻ