ഷിക്കാഗോ: ഇന്ത്യൻ അമേരിക്കൻ ജേർണലിസ്റ്റുകളായ ന്യുയോർക്ക് ടൈംസിലെ ഡപ്യൂട്ടി എഡിറ്റർ അശ്വിനും പ്രൊ പബ്ലിക്ക് ഇല്ലിനോയ്സ് ഡാറ്റാ റിപ്പോർട്ടർ സന്ധ്യയ്ക്കുമാണ് 2018 ലെ ജെറാൾഡ് ലൂപ്പ് അവാർഡ് നൽകി ആദരിച്ചു.
ബിസിനസ്, ഫിനാൻസ്, ഇക്കണോമി തുടങ്ങിയ വിഷയങ്ങളെ കുറിച്ചു പഠിച്ചു റിപ്പോർട്ടുകൾ സമർപ്പിച്ച ഇരുവർക്കും ജൂണ്‍ 24 ന് ന്യൂയോർക്ക് കേപിറ്റെയ്ലിൽ നടന്ന ബാഗ്വറ്റിലാണ് അവാർഡുകൾ സമ്മാനിച്ചത്. അശ്വിൻ യുസി ബർക്കിലിയിൽ നിന്നുള്ള ജേർണലിസ്റ്റ് ഗ്രാജ്യുവേറ്റാണ്. സന്ധ്യ ഒഹായൊ യൂണിവേഴ്സിറ്റി ഇഡബ്ല്യു സ്ക്രിപ്സ് ജേർണലിസം സ്കൂളിൽ നിന്നാണ് ബിരുദം നേടിയത്.
രണ്ടു തലങ്ങളായി നടന്ന മത്സരത്തിൽ ലഭിച്ച 470 എൻട്രികളിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 1957ൽ ജെറാൾഡ് ലൂപ്പാണ് ബിസിനസ് ജേർണലിസത്തിനുവേണ്ടി പ്രത്യേക അവാർഡ് ഏർപ്പെടുത്തിയത്.
റിപ്പോർട്ട്: പി.പി.ചെറിയാൻ
ഇന്ത്യൻ അമേരിക്കൻ റിപ്പോർട്ടർമാരായ സന്ധ്യയ്ക്കും അശ്വിനും ജേർണലിസം അവാർഡ്
10:33 PM Jul 11, 2018 | Deepika.com