കുവൈത്ത് സിറ്റി: പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുക, കേരളീയ സംസ്കാരത്തിന്റെ വികസനത്തിനു പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിച്ച ലോക കേരള സഭയുടെ വിശദീകരണ യോഗം സംഘടിപ്പിച്ചു.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ അബാസിയ, സാൽമിയ മേഖലകൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സാൽമിയ കല സെന്ററിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ എൻ.അജിത് കുമാർ, ലോക കേരള സഭാംഗം സാം പൈനുംമൂട് എന്നിവർ ലോക കേരള സഭയെക്കുറിച്ച് വിശദീകരിച്ചു. കല കുവൈറ്റ് ട്രഷർ രമേശ് കണ്ണപുരം, അബാസിയ മേഖലാ സെക്രട്ടറി പ്രിൻസ്റ്റണ്‍ എന്നിവർ സംസാരിച്ചു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി എം.പി.മുസ്ഫർ സ്വാഗതവും സാൽമിയ മേഖലാ സെക്രട്ടറി പി.ആർ.കിരണ്‍ നന്ദിയും രേഖപ്പെടുത്തി.
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗര·ാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരളസഭ. ജനുവരി 12, 13 തീയതികളിലാണ് ലോക കേരള സഭ ആദ്യ സമ്മേളനം ചേർന്നത്. കേരളത്തിലെ എംഎൽഎമാരും എംപിമാരും ഇന്ത്യൻ പൗര·ാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ചുള്ള അംഗങ്ങളുമാണ് ലോക കേരള സഭയിലെ അംഗങ്ങൾ.
റിപ്പോർട്ട്: സലിം കോട്ടയിൽ
ലോക കേരളസഭ വിശദീകരണ യോഗം സംഘടിപ്പിച്ചു
11:23 PM Jul 10, 2018 | Deepika.com