കുവൈത്ത്: മാതൃദിനത്തോടനുബന്ധിച്ചു കുവൈത്ത് മലയാളി സമാജം ( കെഎംഎസ്) സംഘടിപ്പിച്ച ന്ധഎൻറ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ന്ധ എന്ന വിഷയത്തെ കുറിച്ച് നടത്തിയ കത്തെഴുത്ത് മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനം നൽകി. കുവൈത്തിലെ എല്ലാ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരം നൽകിയ മത്സരത്തിൽ ലഭിച്ച കത്തുകൾ പ്രമുഖ സാഹിത്യകാരന്മാർ അടങ്ങിയ ജൂറി വിധിനിർണയം നടത്തി. ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കിയ ബീന ബേബിയെ വിജയിയായി തെരഞ്ഞെടുത്തു.
വിജയികൾക്ക് പുരസ്കാരം നൽകുവാൻ നടത്തിയ യോഗത്തിൽ കെഎംഎസ് പ്രസിഡന്റ് വർഗീസ് പോൾ അധ്യക്ഷത വഹിച്ചു. ബീന ബേബിക്ക് അഡ്വൈസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രൻ പുരസ്കാരം നൽകി ആദരിച്ചു. ഈ കത്തെഴുത്ത് മത്സരത്തിൽ വേറിട്ട ഒരു വിഷയം തിരഞ്ഞെടുത്ത ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. എ.ഡി ഗോപിനാഥൻ, നിബു ജേക്കബ്, സിജോ മഞ്ഞളി, സജി മണ്ഡലത്തൽ, മാക്സി ജോസഫ്, ജിജു പോൾ, അനിൽ കുമാർ, മനോജ് വർഗീസ്, ശ്രീജിത്ത് ശശീന്ദ്രൻ, പ്രദീപ് വേങ്ങോല, ഈപ്പൻ ജോർജ്ജ്, ഷിമിറ്റ് പോൾ എന്നവർ വിജയികളെ അഭിനന്ദിച്ചു സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് മലയാളി സമാജം കത്തെഴുത്ത് മത്സര വിജയികളെ ആദരിച്ചു
11:22 PM Jul 10, 2018 | Deepika.com