റിയാദ്: റിയാദ് നവോദയയുടെ ബത്ത യൂണിറ്റ് സമ്മേളനം റിയാദിൽ അന്തരിച്ച പ്രമുഖ സാമൂഹ്യസാംസ്കാരിക പ്രവർത്തകൻ അഹമ്മദ് മേലാറ്റൂരിന്റെ പേരിലുള്ള നഗറിൽ നടന്നു. സമ്മേളനം നവോദയ പ്രസിഡന്റ് അൻവാസ് ഉദ്ഘാടനം ചെയ്തു. ഹാരിഫ് അനുശോചന പ്രമേയവും വിഷ്ണു രക്തസാക്ഷി പ്രേമേയവും സുരേഷ് സോമൻ പ്രവർത്തന റിപ്പോർട്ടും രവീദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
കുമ്മിൾ സുധീർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. വിക്രമലാൽ, ജയകുമാർ, പൂക്കോയ തങ്ങൾ, ബാലകൃഷ്ണൻ, പാപ്പൻ കരിവെള്ളൂർ, അനിൽ പിരപ്പൻകോട്, ഹക്കീം പട്ടാന്പി, ജയ്ജിത്ത് എന്നിവർ സംസാരിച്ചു. പുതിയ 15 അംഗ കമ്മിറ്റി അംഗങ്ങളുടെ പാനൽ ഹക്കീം മാരാത്ത് അവതരിപ്പിച്ചു.
അബ്ദുൽ കലാം(പ്രസിഡന്റ്), ഹാരിഫ്, സുബൈർ(വൈസ് പ്രസിഡന്റ്), ഹേമന്ദ് കുമാർ(സെക്രട്ടറി), ജഹാൻഷാ, അനിൽകുമാർ(ജോയിന്റ് സെക്രട്ടറിമാർ), മാസി മാധവൻ(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
റിപ്പോർട്ട്: കുമിൾ സുധീർ
നവോദയ ബത്ത യൂണിറ്റിന് പുതിയ ഭാരവാഹികൾ
11:17 PM Jul 10, 2018 | Deepika.com