ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബാസ്കറ്റ്ബോൾ ടൂർണമെൻറിൽ കോളേജ് വിഭാഗത്തിൽ "നോ മേഴ്സിയും' ഹൈസ്കൂൾ വിഭാഗത്തിൽ "വുൾഫ് പാകും വിജയികളായി . രാവിലെ 9ന് മൗണ്ട് പ്രോസ്പെക്ടറിലുള്ള റെക് പ്ലെക്സ് പാർക്ക് ഡിസ്ട്രിക്ടിൽ പ്രസിഡന്റ് രഞ്ജൻ എബ്രഹാം ഉദ്ഘാടനം ചെയ്ത ടൂർണമെൻറിൽ ധാരാളം ടീമുകൾ പങ്കെടുത്തു .
വളരെ ഉന്നത നിലവാരം പുലർത്തിയ മത്സരങ്ങളായിരുന്നു എല്ലാ മത്സരവും . കോളേജ് വിഭാഗം ഫൈനൽ മത്സരത്തിൽ നോ മേഴ്സി ബ്രൗണ്‍ പ്ലേഗ് ടീമിനെ യാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് അഗസ്റ്റിൻ കരിംകുറ്റിയിൽ സ്പോണ്സർ ചെയ്ത ജേക്കബ് വര്‍ഗീസ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും ലഭിച്ചു. രണ്ടാംസ്ഥാനം ലഭിച്ചവർക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ സ്പോണ്സർ ചെയ്ത ട്രോഫിയും കാഷ് അവാർഡും ലഭിച്ചു. കോളേജ് വിഭാഗത്തിൽ എല്ലാവരുടെയും വ്യക്തിഗത ട്രോഫികൾ സ്പോണ്സർ ചെയ്തത് ടോം സണ്ണിയായിരുന്നു.
ഹൈസ്കൂൾ വിഭാഗത്തിലും ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് വുൾഫ് പാക്ക് ടീം എൻഎൽഎംബി ടീമിനെ പരാജയപ്പെടുത്തിയത്. വിജയികൾക്ക് വിനു മാമ്മൂട്ടിൽ സ്പോണ്സർ ചെയ്ത വിനു മാമ്മൂട്ടിൽ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും ലഭിച്ചു. രണ്ടാംസ്ഥാനം ലഭിച്ചവർക്ക് ഷിബു മുളയാനിക്കുന്നേൽ സ്പോണ്സർ ചെയ്ത അന്നമ്മ ജോസഫ് മുളയാനിക്കുന്നേൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാവരുടെയും വ്യക്തിഗത ട്രോഫികൾ സ്പോണ്സർ ചെയ്തത് ടോം സണ്ണി ആയിരുന്നു.
40 വയനു മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ സീനിയർസ് ബാസ്കറ്റ്ബോൾ മത്സരത്തിൽ ജോർജ് പ്ലാമൂട്ടിൽ നേതൃത്വം നൽകിയ ടീം വിജയിച്ചപ്പോൾ മനോജ് അച്ചേട്ട് നയിച്ച ടീം രണ്ടാം സ്ഥാനത്തു എത്തി. വിജയികൾക്ക് മനോജ് അച്ചേട്ട് സ്പോണ്സർ ചെയ്ത ചാക്കോ അച്ചേട്ട് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും ലഭിച്ചു രണ്ടാം സ്ഥാനം ലഭിച്ചവർക്ക് ജിതേഷ് ചുങ്കത്ത് സ്പോണ്സർ ചെയ്ത സി എൽ ജോസഫ് ചുങ്കത്ത് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും ലഭിച്ചു. സീനിയർസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരുടെ വ്യക്തിഗത ട്രോഫികൾ ജോണ്സൻ കണ്ണൂക്കാടനും രണ്ടാം സ്ഥാനം ലഭിച്ചവരുടെ വ്യക്തിഗത ട്രോഫികൾ അച്ചൻ കുഞ്ഞു മാത്യുവും സ്പോണ്സർ ചെയ്തു.
റിപ്പോർട്ട്: ജിമ്മി കണിയാലി
ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്കറ്റ്ബോൾ: നോ മേഴ്സിയും വുൾഫ്പാകും ജേതാക്കൾ
12:31 AM Jul 10, 2018 | Deepika.com