റിയാദ്: പ്രവാസി സാംസ്കാരിക വേദി ജനസേവന വിഭാഗം ജനസേവന രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രവർത്തകർക്ക് വേണ്ടി റിയാദ് മലസ് ലീ റോയൽ ഹാളിൽ ജനസേവന പരിശീലന ക്യാന്പ് സംഘടിപ്പിച്ചു.
ജനസേവനത്തിന്റെ ആവശ്യകത പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു കൊണ്ട് പ്രവാസി സാംസ്കാരിക വേദി റിയാദ് പ്രസിഡന്റ് സാജു ജോർജ് ജനസേവന ക്യാന്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി സാംസ്കാരിക വേദി റിയാദ് ജനറൽ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു കൊണ്ട് ജനസേവന പ്രവർത്തനങ്ങളെ കുറിച്ചു വിശദമായി സംസാരിച്ചു. മരണാന്തര നടപടി ക്രമങ്ങൾ, ഹുറൂബ് കേസുകൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ജനസേവന വിഭാഗം ക്യാപ്റ്റൻ അബ്ദുറഹ്മാൻ മറായിയും ജീവ കാരുണ്യ പ്രവർത്തനം എന്ത്, എന്തിനു എങ്ങിനെ എന്ന വിഷയവുമായി ജനസേവന വിഭാഗം അസിസ്റ്റന്റ് ക്യാപ്റ്റൻ സൈനുൽ ആബിദീൻ വിശദമായി ക്ലസെടുത്തു.
നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷ സ്വീകരിക്കുവാൻ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്താൻ കണ്‍വീനർ റഹ്മത്തുള്ള മേലാറ്റൂരിന്റെ കീഴിൽ പത്തു പേരടങ്ങുന്ന ഒരു ടീമിനെ തിരഞ്ഞെടുത്തു. റിയാദിന്റെ എല്ലാ മേഖലകളിൽ നിന്നും പ്രവാസി സാംസ്കാരിക വേദിക്കു കീഴിലുള്ള ജനസേവന പ്രവർത്തകരായ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 50ൽപരം പ്രവർത്തകർ പങ്കെടുത്തു.
പ്രവാസി സാംസ്കാരിക വേദി ജനസേവന പരിശീലന ക്യാന്പ് സംഘടിപ്പിച്ചു
11:08 PM Jul 09, 2018 | Deepika.com