ഡിട്രോയിറ്റ്: നോർത്ത് അമേരിക്കയിലെ 75ഓളം മലയാളി സാംസ്കാരിക സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക) ആറാമത് അന്താരാഷ്ട്ര കണ്വൻഷൻ ഈ കഴിഞ്ഞ ജൂണ്‍ 21 മുതൽ 24 വരെ ഷിക്കാഗോയിൽ വച്ചാണ് അരങ്ങേറിയത്. അടുത്ത കണ്വൻഷൻ 2020ൽ നടത്താൻ ഡാളസ് ഒരുങ്ങുകയാണ്. നേതൃത്വത്തിലേക്ക് യുവാക്കളുടെ വരവ്, സംഘടനയുടെ വളർച്ചയ്ക്ക് അത്യന്താപേഷിതമാണ്.
2014-16 ദേശീയ അംഗം, 2016-18 കാലഘട്ടത്തിലെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മിഷിഗണിലെ ഡിട്രോയിറ്റിൽ നിന്നുള്ള വിനോദ് കൊണ്ടൂർ ഡേവിഡിനെ ഫോമായുടെ 2020-22 വർഷത്തെ ഫോമായുടെ ജനറൽ സെക്രട്ടറിയായി എൻഡോഴ്സ് ചെയ്യാൻ ഗ്രേറ്റ് ലേക്ക്സ് റീജിയൻ തീരുമാനിച്ചു.
2018 ഇലക്ഷനിൽ മത്സരിക്കാൻ ഏറെ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും ഭരണസമിതിയുടെ പ്രവർത്തനങ്ങളെ അത് ബാധിക്കുമെന്നതു കൊണ്ടും, 2016-18 എക്സിക്യുട്ടീവ് അംഗങ്ങൾ ആരും മത്സരിക്കില്ല എന്നു തീരുമാനിച്ചിരുന്നത് കൊണ്ടും വിനോദ് കൊണ്ടൂർ മത്സരത്തിൽ നിന്നു വിട്ടു നിന്നിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മത്സരിക്കുന്ന അദ്ദേഹത്തിന് പൂർണ പിന്തുണ നൽകണമെന്ന് സംഘടനകളുടെ സംയുക്ത യോഗം അഭ്യർത്ഥിച്ചു. നിയുക്ത ജോയിന്റ് ട്രഷറാർ ജയിൻ മാത്യൂസ് കണ്ണച്ചാൻ പറന്പിൽ, നിയുക്ത റീജണൽ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നായർ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു.
റിപ്പോർട്ട്: ജോർജ് എം കാക്കനാട്ട്
ഫോമാ 2020-22 ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു
10:59 PM Jul 09, 2018 | Deepika.com