ഷിക്കാഗോ: നോർത്ത് അമേരിക്ക-യൂറോപ്പ് മർത്തോമ്മാ ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോണ്‍ഫറൻസ് ജൂലൈ 26 മുതൽ 29 വരെ ഷിക്കാഗോ ട്രിനിറ്റി ഇന്റർനാഷനൽ യൂണിവേഴ്സിറ്റി ക്യാന്പിൽ നടക്കപ്പെടും. സെഗ് മെഡ്, സിൽഡ്, ഡെലിവേർഡ് എന്നതാണ് ഈ വർഷത്തെ കോണ്‍ഫറൻസ് ചിന്താവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്.
പെൻസിൽവാനിയ, റിന്യുവൽ പ്രസ് ബിറ്റീരിയൽ ചർച്ച് എക്സിക്യൂട്ടീവ് പാസ്റ്ററായി പ്രവർത്തിക്കുന്ന റവ. ചാൾസ് ഹാനാണ് മുഖ്യാതിഥി. സിലിക്കൻവാലി മർത്തോമ്മാ ചർച്ച് വികാരിയും ഭദ്രാസന കൗണ്‍സിൽ അംഗവും ഭദ്രാസന സണ്ഡേസ്കൂൾ വൈസ് പ്രസിഡന്റുമായ റവ. ലാറി വർഗീസ്, കോക്കനട്ട് ജനറേഷൻ എന്ന പോപ്പുലർ പുസ്തകത്തിന്റെ രചയിതാവും, ഷിക്കാഗോ മർത്തോമ്മാ ചർച്ച് മെന്പറുമായ സാം ജോർജ്, ക്രോസ് വെ മാർത്തോമ്മാ ചർച്ച് (ഡാളസ്) അംഗവും കൗണ്‍സിലറുമായ സാം ജോണ്‍ എന്നിവരും സമ്മേളനത്തിൽ വിവിധ വിഷയങ്ങളെകുറിച്ച് സംസാരിക്കും. ജൊ തോമസ് (ട്രാക്ക് സ്പീക്കർ), അംറിത ജോണ്‍ (പാനൽ സ്പീക്കർ), റോജിൻ, ഷീനാ തോമസ് തുടങ്ങിയവരും ചർച്ച നിയന്ത്രിക്കും. ഷിക്കാഗോ മാർത്തോമ്മാ യൂത്ത് ഫെല്ലോഷിപ്പാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മർത്തോമ്മാ ഭദ്രാസന യൂത്ത് കോണ്‍ഫറൻസ് ഷിക്കാഗോയിൽ ജൂലൈ 26 മുതൽ
10:58 PM Jul 09, 2018 | Deepika.com