കുവൈത്ത് സിറ്റി: നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ന്ധമാർക്സിയൻ സാഹിത്യം, വായനയും, അനുഭവവുംന്ധ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മാർക്സിന്റെ 200ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി ദിലിപ് നടേരി അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെമിനാർ വിഷയത്തിലുള്ള പ്രബന്ധം കല കുവൈറ്റ് മുൻ ഭാരവാഹിയും, സജീവ പ്രവർത്തകനുമായ ഷാജു ഹനീഫ് അവതരിപ്പിച്ചു.
തുടർന്നു നടന്ന ചർച്ചയിൽ പ്രൊഫ. ജോണ്‍ മാത്യു, പി.ആർ.ബാബു, സി.കെ.നൗഷാദ് എന്നിവർ പങ്കെടുത്തു. പ്രജീഷ് തട്ടോളിക്കര, രാജീവ് ചുണ്ടന്പറ്റ എന്നിവർ അവതരിപ്പിച്ച കവിതകൾ പരിപാടിക്ക് മിഴിവേകി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കലയുടെ സജീവ പ്രവർത്തകൻ ഷൈനു ബുധനൂരിനുള്ള ഉപഹാരം വേദിയിൽ വച്ചു കൈമാറി. കല കുവൈറ്റ് ആക്റ്റിംഗ് സെക്രട്ടറി എം.പി.മുസ്ഫർ സ്വാഗതവും അബ്ബാസിയ മേഖലാ സെക്രട്ടറി പ്രിൻസ്റ്റണ്‍ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
"മാർക്സിയൻ സാഹിത്യം, വായനയും അനുഭവവും' സെമിനാർ സംഘടിപ്പിച്ചു
03:24 AM Jul 09, 2018 | Deepika.com