റിയാദ്: മഹാരാജാസ് കോളേജിലെ അഭിമന്യു എന്ന വിദ്യാർത്ഥിയെ നിഷ്ടൂരമായി മതവർഗീയ വാദികൾ കൊലപ്പെടുത്തിയതിൽ റിയാദ് നവോദയ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിൽ "വർഗ്ഗീയത തുലയട്ടെ' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപിടിച്ചാണ് അഭിമന്യുവിന് ആദരാഞ്ജലികൾ അർപിച്ചത്. സാംസ്കാരിക കമ്മിറ്റി കണ്‍വീനർ ഷൈജു ചെന്പൂര് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
കേരളത്തിലെ കാന്പസുകളിൽ ഭീതിയും വർഗീയതയും പടർത്തി കുട്ടികൾക്കിടയിൽ ജാതിമത വർഗീയത വളർത്താനായുള്ള പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ ശ്രമത്തിന്റെ ഭാഗമാണ് സൗഹാർദം നിലനിന്ന കാന്പസിലെ പാവപ്പെട്ട കുടുംബത്തിലെ എസ്എഫ്ഐ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയതെന്ന് ഷൈജു ചൂണ്ടിക്കാട്ടി.
നവോദയ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിൾ സുധീർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ, ഹക്കീം മാരാത്ത്, വിക്രമലാൽ, നിസാർ അഹമ്മദ്, സുരേഷ് സോമൻ, പൂക്കോയ തങ്ങൾ, ജയകുമാർ, ബാലകൃഷ്ണൻ, സെലിൻ, ഹനീഫ, വിനു, അനൂപ്, ജയ്ജിത്ത് എന്നിവർ സംസാരിച്ചു. നവോദയ പ്രസിഡൻറ് അൻവാസ് അധ്യക്ഷനായിരുന്നു. ിൃശ2018ഷൗഹ്യ09ിമ്മറീ്യമബൃശ്യമറ.ഷുഴ
റിപ്പോർട്ട്: കുമ്മിൾ സുധീർ
അഭിമന്യു വധം: റിയാദ് നവോദയ പ്രതിഷേധയോഗം സംഘടിപ്പിച്ചു
03:21 AM Jul 09, 2018 | Deepika.com