ജിദ്ദ: മുപ്പത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ പൗര പ്രമുഖനും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യവുമായ വടകര കടമേരി മൊയ്തീൻ സാഹിബിന് വടകര ജിദ്ദ പൗരാവലിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പു നൽകി. സൗദിയിലെ കഐംസിസി സ്ഥാപക നേതാക്കളിൽ പ്രമുഖനായ ഇദ്ദേഹം കടമേരി റഹ്മാനിയ്യ കോളേജ് പോലുള്ള നിരവധി മത സ്ഥാപനങ്ങളുടെ സാരഥി കൂടിയായിരുന്നു. ഷറഫിയയിൽ ് നടന്ന ചടങ്ങിൽ പി.ടി റഷീദ് ഹിന്ദി ഉപഹാരം നൽകി. പി.ടി അസ്കർ, നസീർ മച്ചിങ്ങൽ, സഹീർ പീടികയിൽ, തഹ്ദീർ . ആർ.കെ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
കടമേരി മൊയ്തീൻ സാഹിബിന് യാത്രയയപ്പു നൽകി
03:16 AM Jul 09, 2018 | Deepika.com