മക്ക: ഈ വർഷത്തെ വി. ഹജ്ജ് കർമത്തിനായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐ സിഎഫ് , ആര്എസ്സി വളണ്ടിയർ കോർ കമ്മിറ്റി രുപീകരിച്ചു .
പരി. ഹജ്ജ് കർമ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും കഴിഞ്ഞ 10 വർഷമായി കേന്ദ്രീകൃത സ്വഭാവത്തിൽ രിസാല സ്റ്റഡി സർക്കിളിനു കീഴിൽ ഹജ്ജ് വളണ്ടിയർ കോർ രംഗത്തുണ്ട്. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാഷ്ട്രങ്ങളിൽ നിന്നും എത്തുന്ന ഹാജിമാർക്കും ഹജ്ജ് വളണ്ടിയർ കോർ വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയിൽ ഇറങ്ങിയത് മുതൽ ഹജ്ജ് വളണ്ടിയർ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹറം പരിസരം, അജ്ജിയാദ്, ഖുദൈബസ് സ്റ്റേഷൻ, അസീസിയ, ഗസ, മിന, ബസ്സ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ലഭ്യമായിരിക്കും.
ഹജ്ജ് വളണ്ടിയർ കോർ അംഗങ്ങളായി ടി .എസ് .ബദറുദ്ധീൻ തങ്ങൾ,ബഷീർ മുസ്ലിയാർ അടിവാരം (ര ക്ഷാധികാരികൾ ), ഉസ്മാൻ കുറുകത്താണി (ചീഫ് കോഡിനേറ്റർ), അബ്ദുസ്സമദ് പെരിന്പലം (ഡെപ്യുട്ടി കോഡിനേറ്റർ ), മുസ്തഫ കാളോത്ത് (ക്യാപ്റ്റൻ), സിറാജ് വില്യാപ്പളളി (ഡെപ്പ്യൂട്ടി ക്യാപ്റ്റൻ ), ജലീൽ മാസ്റ്റർ വടകര (ലീഗൽ സെൽ ), ഷാഫി ബാഖവി (ദഅവാ ), സൈതലവി സഖാഫി (ഫിനാൻസ് ), അഷ്റഫ് പേങ്ങാട് (ഫുഡ് &ട്രാവൽ ), സൽമാൻ വെങ്ങളം (മെഡിക്കൽ ), കുഞ്ചാപ്പു ഹാജി പട്ടർകടവ് (സ്വീകരണം), ഷുഹൈബ് പുത്തൻപള്ളി (ഓർഗനൈസിംഗ് ), ശിഹാബ് കുറുകത്താണി (മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
ക്യാപ്റ്റന് കീഴിൽ മുഹമ്മദലി വലിയോറ, ഇസ്ഹാഖ് ഫറോഖ്, കബീർ പറന്പിൽപീടിക, സഈദ് കാക്കിയ ,ഗഫൂർ അസീസിയ്യ, നാസർ ശൗഖിയ്യ എന്നീ വൈസ് ക്യാപ്റ്റ·ാർ വളണ്ടീയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ജർവൽ വാദിസലാം ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമത്തിൽ ഐസിഎഫ് പ്രസിഡൻറ് ഉസ്മാൻ കുറുകത്താണി അധ്യക്ഷത വഹിച്ചു. നാഷണൽ കോഡിനേറ്റർ റഷീദ് പന്തല്ലൂർ ,യാഹ്ഖൂബ് ഉൗരകം, ജലീൽ മാസ്റ്റർ വടകര, സൽമാൻ വെങ്ങളം, ഷാഫി ബാഖവി എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ
മക്ക ആര്എസ്സി ഹജ്ജ് വളണ്ടീയർ കോർ കമ്മിറ്റി രുപീകരിച്ചു
03:15 AM Jul 09, 2018 | Deepika.com