അബാസിയ: ആലപ്പുഴ കരുവാറ്റ തെക്ക് പാലപ്പറന്പിൽ തെക്കതിൽ പരേതനായ പൊടിയന്റെ മകൻ ബിനു പൊടിയനെ (35) കുവൈത്തിലെ ജോലിസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജോലി ചെയ്യുന്ന കന്പനിയുടെ വർക്ക്സൈറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഭാര്യ: വിദ്യ. മാതാവ്: ശാന്ത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ
03:08 AM Jul 09, 2018 | Deepika.com