കുവൈത്ത്: ടെക്സാസ് കുവൈറ്റിന്റെ ഉപദേശക സമിതി അംഗമായിരുന്ന ഭാസ്കരന്റെ നിര്യാണത്തിൽ അനുശോചിച്ചു. വെള്ളിയാഴ്ച അബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ടെക്സാസ് പ്രസിഡന്റ് ബിനു സുകുമാരൻ അധ്യക്ഷത വഹിച്ചു. ഭാസിച്ചേട്ടന്റെ പ്രവർത്തനങ്ങളും ആത്മാർഥതയും മാതൃകാപരമാണെന്നു പ്രസിഡന്റ് പറഞ്ഞു. ഭാസി ചേട്ടനെ കുറിച്ചുള്ള അവലോകനം ബിജു സ്റ്റീഫൻ സദസിൽ വായിച്ചു.
ചടങ്ങിൽ ടെക്സാസ് അംഗങ്ങളും മറ്റു സംഘടനാ പ്രവർത്തകരായ ഹസൻ കോയ, മുകേഷ്, സുനിൽ കുമാർ, രാജേഷ്, ഷൈജിത് തുടങ്ങിയവർ സംസാരിച്ചു. ടെക്സാസ് ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ സ്വാഗതവും ട്രഷറർ മനോജ് കുറുപ്പ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ടെക്സസ് കുവൈറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു
12:59 AM Jul 03, 2018 | Deepika.com