ന്യൂയോർക്ക്: ഇന്റർനാഷണൽ പ്രയർ ലൈൻ ജൂണ്‍ 26നു സംഘടിപ്പിക്കുന്ന ടെലി കോണ്ഫ്രൻസിൽ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും, മാർത്തോമാ സഭയിലെ സീനിർ പാട്ടുകാരനും നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ മുൻ ജനറൽ സെക്രട്ടറിയുമായ റവ. ഡോ. ഐപ്പ് ജോസഫ് വചന പ്രഘോഷണം നടത്തുന്നു.
.വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനക്കായി ഒത്തുചേരുന്ന ഇന്റർ നാഷണൽ പ്രയർ ലയ്ൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9ന് (ന്യൂയോർക്ക് ടൈം) സജീവമാകുന്പോൾ വിവിധ മതങ്ങളിൽ, വിശ്വാസങ്ങളിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.
വിവിധ സഭ മേലധ്യക്ഷ·ാരും, പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ജൂണ്‍ അഞ്ചിന് ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന റവ. ഡോ. ഐപ്പ് ജോസഫ്ന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട് : പി.പി. ചെറിയാൻ
ഐപിഎല്ലിൽ റവ. ഡോ. ഐപ്പ് ജോസഫ് ജൂണ്‍ 26നു വചന സന്ദേശം നൽകുന്നു
09:27 PM Jun 25, 2018 | Deepika.com