ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018 ഫിലാഡൽഫിയ വാലി ഫോർജ് കണ്വൻഷൻ സെന്ററിൽ ജൂലൈ 5 മുതൽ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വൻഷനിൽ കേരളത്തിന്റെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കുന്നു.
കേരളാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫൊക്കാന കണ്‍വൻഷനിൽ പങ്കെടുക്കുന്നത് കണ്‍വൻഷന്റെ പ്രാധാന്യം മനസിലാക്കിയാണെന്നും പ്രവാസികളുടെ എക്കാലത്തെയും അഭിലാഷമായിരുന്ന കേരള പ്രവാസി ട്രിബ്യുണൽ തുടങ്ങിയ പദ്ധതികൾക്ക് തുടക്കമാകാൻ ഈ കണ്‍വൻഷനിൽ കഴിയുമായിരിക്കുമെന്നും പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ട്രഷറർ ഷാജി വർഗീസ് ,എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് , കണ്വൻഷൻ ചെയർമാൻ മാധവൻ ബി നായർ , ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനാ കണ്‍വൻഷനിൽ കേരളത്തിന്റെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നു
09:24 PM Jun 25, 2018 | Deepika.com