ഡാളസ് കേരള അസോസിയേഷൻ അഡ്വ. സനൽകുമാറിന് സ്വീകരണം

09:22 PM Jun 25, 2018 | Deepika.com
ഗാർലന്‍റ്: സിപിഎമ്മിന്‍റെ സമുന്നത നേതാവും തിരുവല്ല അർബൻ ബാങ്ക് പ്രസിഡന്‍റുമായ അഡ്വ. ആർ. സനൽകുമാറിന് കേരള അസോസിയേഷൻ ഓഫ് ഡാളസ് ജൂണ്‍ 28 വ്യാഴാഴ്ച സ്വീകരണം നൽകുന്നു. വൈകിട്ട് 6.30ന് ഗാർലന്‍റ് അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ ചേരുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഡാനിയേൽ കുന്നേൽ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ