ഗാര്‍ലാന്‍ഡ് (ഡാലസ്): അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്ഥാപക ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നടത്തുന്ന അഭിഷേകാഗ്നി ധ്യാനം ജൂലൈ 6,7,8 (വെള്ളി, ശനി,ഞായര്‍) തീയതികളില്‍ ഡാളസ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും. പ്രശസ്ത ധ്യാന ഗുരു ഫാ. സാജു ഇലഞ്ഞിയിലും ധ്യാനശുശ്രൂഷയില്‍ പങ്കെടുക്കും.
വിശ്വാസികളേവരേയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: മന്‍ജിത് കൈനിക്കര : 9726798555, മോന്‍സി വലിയവീട് :2145626399.
റിപ്പോര്‍ട്ട്: മാര്ട്ടിന് വിലങ്ങോലില്‍
അഭിഷേകാഗ്നി ധ്യാനം ഡാലസില്‍ ജൂലൈ 6,7,8 തീയതികളില്‍
04:05 PM Jun 24, 2018 | Deepika.com