അസീസിയയിൽ ജർമൻ ഫിറ്റ്നസ് സെന്‍ററിനു പുതിയ ശാഖ

06:35 PM Jun 23, 2018 | Deepika.com
ദോഹ: ജർമൻ ഫിറ്റ്നസ് സെന്‍ററിന്‍റെ പുതിയ ശാഖ ഖത്തറിലെ അസീസിയയിൽ പ്രവർത്തനം ആരംഭിച്ചു. ഫിറ്റ്നസ് രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ചെയർമാൻ നാസർ അൽ ദാർവിഷ് നിർവഹിച്ചു.

ബോഡി ബിൽഡിംഗ്, പ്രഫഷണൽ ഫിറ്റ്നസ് ട്രെയിനിംഗ് എന്നിവയിൽ മികച്ച പരിശീലനം നൽകുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് റിയാസ്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, പ്രശസ്ത സംവിധായകൻ മിഥുൻ മാന്വൽ തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.