ഗാർലൻഡ് സെന്‍റ് തോമസ് ദേവാലയത്തിൽ ദുക്റാന തിരുനാൾ

11:44 PM Jun 22, 2018 | Deepika.com
ഗാർലൻഡ് (ഡാളസ്) : ഗാർലൻഡ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിന്‍റെ ഇടവക മധ്യസ്ഥനും ഭാരതത്തിന്‍റെ അപ്പസ്തോലനായ മാർതോമാശ്ലീഹായുടെ തിരുനാളിനു തുടക്കം കുറിച്ച് ജൂണ്‍ 22നു കൊടിയേറ്റും.

തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ഓർമദിനം ആഗോള സീറോ മലബാർ ക്രിസ്ത്യാനികൾ സഭാദിനമായി ആചരിക്കുന്ന ജൂലൈ 3 നു ദുക്റാന തിരുനാളോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

ഫൊറോനാ വികാരി. ഫാ. ജോഷി എളന്പാശേരിൽ കൈക്കാര·ാരായ മഞ്ജിത് കൈനിക്കര, ജോസഫ് വലിയവീട്, തിരുനാൾ കോഓർഡിനേറ്റർ ജോർജ് ജോസഫ് വിലങ്ങോലിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുനാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫൊറോനായിലെ നാലു കുടുംബ യൂണിറ്റുകളാണ് ഈ വർഷം തിരുനാൾ പ്രസുദേന്തിമാരാവുന്നത്.

22 നു (വെള്ളി) വൈകുന്നേരം 5:30 നു ദിവ്യ കാരുണ്യ ആരാധനയും തുടർന്നു 6:15 നു ഫാ. ജോഷി എളന്പാശേരിൽ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് നിർവഹിക്കും. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ആരാധനയും നൊവേനയും ലദ്ദേഞ്ഞും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. മാർ ജോസഫ് അരുമച്ചാടത്ത് (ഭദ്രാവതി രൂപത), മാർ ജോർജ് രാജേന്ദ്രൻ (തക്കല രൂപത) എന്നിവർ നിരുനാളിൽ പങ്കെടുക്കും. ഷിക്കാഗോ രൂപതയിൽ നിന്ന് ഈ വർഷം തിരുപട്ടം സ്വീകരിച്ച നവവൈദികരായ ഫാ. കെവിൻ മുണ്ടക്കൽ , ഫാ. രാജീവ് വലിയവീട്ടിൽ ഉൾപ്പെടെ നിരവധി വൈദികരും തിരുനാൾ ശുശ്രൂഷകളിൽ പങ്കെടുക്കും.

കലാപരിപാടികളുടെ ഭാഗമായി ജൂലൈ 29, 30 ദിവങ്ങളിൽ ഗാനമേള , സെന്‍റ് തോമസ് നൈറ്റ് സ്റ്റേജ് ഷോ തുടങ്ങിയവ ഇടവക കലാകാരമാരുടെ നേതൃത്വത്തിൽ അരങ്ങേറും.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ