ഡോ. ശ്രീധർ കാവിൽ കറകളഞ്ഞ പ്രവാസി ധീരൻ

11:38 PM Jun 22, 2018 | Deepika.com
ഹൂസ്റ്റണ്‍: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ ജൂണ്‍ 21 നു നടത്തിയ റീജണൽ ടെലി കോണ്‍ഫറൻസിൽ കൗണ്‍സിലിന്‍റെ ഫൗണ്ടർമാരിൽ ഒരാളും ഉന്നത നേതാവും യൂണിഫൈഡ് അമേരിക്ക റീജണ്‍ അഡ്വൈസറി ചെയർമാനുമായ പ്രഫ. ഡോ. ശ്രീധർ കാവിലിനെ അനുസ്മരിച്ചു.

റീജണ്‍ പ്രസിഡന്‍റ് ജയിംസ് കൂടലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം റീജണ്‍ ചെയർമാൻ പി. സി. മാത്യു ഉത്ഘാടനം ചെയ്തു. പ്രവാസികൾക്കുവേണ്ടി നിലകൊണ്ട ആദർശം കൈമുതലാക്കിയ ഡോ. കാവിൽ കറകളഞ്ഞ പ്രവാസി ധീരനായിരുന്നുവെന്ന് പി.സി. പറഞ്ഞു.

വേൾഡ് മലയാളി കൗണ്‍സിലിന്‍റെ ഉപജ്ഞാതാക്കളിൽ ഒരാളായ അദ്ദേഹം സത്യത്തിനുവേണ്ടി നിലകൊണ്ട ധീരൻ ആയിരുന്നുവെന്നു അടുത്ത ബന്ധം പുലർത്തിയിരുന്ന ഹൂസ്റ്റണ്‍ പ്രൊവിൻസ് പ്രസിഡന്‍റ് എസ്.കെ. ചെറിയാൻ പറഞ്ഞു.

ഡോ. കാവിലിന്‍റ ജീവിതത്തിൽ നിന്നും പാഠങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹത്തിന്‍റെ ഓർമകൾ മായാതെ നിൽക്കട്ടെ എന്നും ഗ്ലോബൽ കോണ്‍ഫറൻസ് കമ്മിറ്റിക്കുവേണ്ടി ചെയർമാൻ തോമസ് മൊട്ടക്കൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഓർമ നിലനിർത്തുവാൻ ഡബ്ല്യുഎംസി മുന്നോട്ടു വരണമെന്ന് ഒക് ലഹോമ പ്രൊവിൻസ് ചെയർമാൻ എബ്രഹാം ജോണ്‍, റീജണ്‍ ട്രഷറർ ഫിലിപ്പ് മാരേട്ട്, എസ്.കെ. ചെറിയാൻ എന്നിവർ ആവശ്യപ്പെട്ടു.

ഡോ. രുഗ്മിണി പദ്മകുമാർ ഡോ. കാവിലുമായി ഒന്നിച്ചു പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവച്ചു. ഡോ. കാവിൽ അസാമാന്യ കഴിവുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നുവെന്ന് റീജണ്‍ സെക്രട്ടറി സുധീർ നന്പ്യാർ അനുസ്മരിച്ചു. മുൻ റീജണ്‍ ചെയർമാൻ ജോർജ്് പനക്കൽ, ഗ്ലോബൽ ചെയർമാൻ ഐസക് പട്ടാണിപ്പറന്പിൽ, ഗ്ലോബൽ പ്രസിഡന്‍റ് ഡോ. എ.വി. അനൂപ്, അലക്സ് കോശി, ഡോ. ജോർജ് ജേക്കബ്, സോമൻ തോമസ്, പിന്േ‍റാ ചാക്കോ, സാബു ജോസഫ് സിപിഎ, സിറിയക് തോമസ്, ടി.പി. വിജയൻ മുതലായവർ ആശംസ നേർന്നു പ്രസംഗിച്ചു. ന്യൂയോർക്ക് പ്രൊവിൻസ് പ്രസിഡന്‍റ് കോശി ഉമ്മൻ, എബ്രഹാം മാലിക്കറുകയിൽ, രാജൻ മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട് : പി.സി. മാത്യു