മനാമ: വേൾഡ് മലയാളി കൗണ്‍സിൽ ബഹറിൻ പ്രൊവിൻസിന്റെ ചെറിയ പെരുന്നാൾ ആഘോഷവും മെംബെർഷിപ് കാന്പയിനും ജൂണ്‍ അവസാനവാരം നടത്താൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം കൂടി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
അംഗങ്ങൾക്കായി മാപ്പിളപ്പാട്ട് മത്സരവും മൈലാഞ്ചി ഇടൽ മത്സരവും പെരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും പത്താം ക്ളാസിലും പന്ത്രണ്ടാം ക്ളാസിലും മികച്ച വിജയം നേടിയ ഡബ്ല്യുഎംസി അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കുമെന്നും എല്ലാ മാസവും ജീവകാരുണ്യ പ്രവർത്തനങ്ങളടക്കം വരുന്ന പ്രതിമാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് എഫ്.എം. ഫൈസൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ ദേവരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജേൃാതിഷ് പണിക്കർ നന്ദി പറഞ്ഞു. ഭാരവാഹികളായ പ്രദീപ് പുറവങ്കര, മൃദുല ബാലചന്ദ്രൻ, ഷൈനി നിത്യൻ, ജൂലിയറ്റ് തോമസ്, റ്റിറ്റി വിൽസൻ, ജഗത് കൃഷ്ണകുമാർ, ബിജു മലയിൽ, ബാലചന്ദ്രൻ കുന്നത്ത്, രാജീവ് വെള്ളിക്കോത്ത് എന്നിവർ സംബന്ധിച്ചു.
വിവരങ്ങൾക്ക് : മൃദുല ബാലചന്ദ്രൻ 39372322, ജ്യോതിഷ് പണിക്കർ 39091901.
ചെറിയ പെരുന്നാൾ ആഘോഷവും മെംബെർഷിപ് കാന്പയിനും
08:39 PM Jun 22, 2018 | Deepika.com