ഫോമാ യുവജനോത്സവം "ഗ്രാൻഡ് ഫിനാലെ' സിദ്ദീഖ് ഉദ്ഘാടനം ചെയ്യും

11:14 PM Jun 20, 2018 | Deepika.com
ഷിക്കാഗോ: ഫോമായുടെ അന്താരാഷ്ട്ര കണ്‍വൻഷനോടനുബന്ധിച്ചുള്ള ഫോമാ യുവജനോത്സവം "ഗ്രാൻഡ് ഫിനാലെ"യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കൾച്ചറൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ സാബു സകറിയ അറിയിച്ചു. ജൂണ്‍ 22 ന് (വെള്ളി) രാവിലെ 8 ന് പ്രശസ്ത സിനിമാ സംവിധായകൻ സിദ്ദിഖ് ഉദ്ഘാടനം നിർവഹിക്കുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും.

റീജിയണ്‍തല മത്സരങ്ങളിലെ വിജയികളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കപ്പെടുന്നത്. രണ്ടു വേദികളിലായി രാവിലെ 8 മുതൽ 5 വരെയാണ് മത്സരങ്ങൾ. പ്രഗൽഭരായ വിധികർത്താക്കളാണ് വിധിനിർണയം നടത്തുവാൻ എത്തുന്നത്. സീനിയർ, ജൂണിയർ വിഭാഗങ്ങളിലായി കലാപ്രതിഭയ്ക്കും കലാതിലകത്തിനും യഥാക്രമം 1000 ഡോളർ, 500 ഡോളർ കാഷ് അവാർഡും ട്രോഫികളും ലഭിക്കും. മത്സരത്തിൽ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്ക് ട്രോഫികൾ ലഭിക്കും.

കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയാണ് ഫോമാ യുവജനോത്സവത്തിന്‍റെ ചുക്കാൻ പിടിക്കുന്നത്. ജോമോൻ കളപ്പുരയ്ക്കൽ കോർഡിനേറ്റർ ആയും സിറിയക് കുര്യൻ, രേഖാ ഫിലിപ്പ്, രേഖാ നായർ, സാജു ജോസഫ്, ജയ്ൻ മാത്യൂസ്, ഷീലാ ജോസ്, സണ്ണി കല്ലൂപ്പാറ, തോമസ് മാത്യു, മാത്യു വർഗീസ്, ജോസ്മോൻ തത്തക്കുളം, എന്നിവരടങ്ങിയ ദേശീയ കമ്മിറ്റിയാണ് കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ കരുത്ത്. ബോബി തോമസ്, ശ്രീദേവി അജിത്കുമാർ, അബിതാജോസ്, ഹരികുമാർരാജൻ, തോമസ് എബ്രഹാം, ഡാനിഷ് തോമസ്, തോമസ് ചാണ്ടി, ഷാലു പുന്നൂസ്, ജോണ്‍സണ്‍ മാത്യൂ, തോമസ് എം. ജോർജ്, ജയിംസ് പീറ്റർ, തോമസ്കുട്ടി വർഗീസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: സാബു സക്റിയ (ചെയർമാൻ) 267 980 7923, sackery1@yahoo.com. ജോമോൻ കളപ്പുരയ്ക്കൽ(കോഓർഡിനേറ്റർ) 863 709 4434