കേരളാ പ്രീമിയർലീഗ് ഉദ്ഘാടനം ചെയ്തു

11:04 PM Jun 20, 2018 | Deepika.com
ഡാളസ്: കേരളാ റോയൽ സ്പോർട്സ് ക്ലബിന്‍റെ ഭാഗമായ കേരളാ പ്രീമിയർലീഗ് (കെപിഎൽ) ഡാളസിൽ സണ്ണിവെൽ മേയർ സജിജോർജ് ഉദ്ഘാടനം ചെയ്തു.

ഐപിഎൽ മോഡലിൽ ആദ്യമായി ഡാളസിൽ ക്രിക്കറ്റ് മത്സരം നടത്തുന്ന സ്പോർട്സ്ക്ലബ് ആണ് കേരളാ പ്രീമിയർലീഗ്. 120 ഓളം കളിക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ടു നടത്തുന്ന മത്സരത്തിൽ പ്രധാനമായും അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്.

കേരളാ പോലീസ്, കേരള കൊന്പൻസ്, ട്രാവൻകൂർ കിംഗ്സ്, മല്ലു ബ്രോദേഴ്സ്, കേരളാ ചെവകേഴ്സ് എന്നീ ടീമുകളിലെ താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. ഫൈനൽ ജൂലൈ 15 നു നടക്കും.

ദിനേശ്പിള്ള, ബ്രയൻതോമസ്, സ്റ്റാൻലിജോണ്‍, കിരണ്‍ബേബി, രജിത്അറക്കൽ എന്നിവരാണ് കേരളാ പ്രീമിയർലീഗിന്‍റെ സ്പോർട്സ് കമ്മിറ്റി അംഗങ്ങൾ.