ഡാളസിൽ യോഗാ ദിനം ആചരിച്ചു

10:30 PM Jun 20, 2018 | Deepika.com
ഡാളസ് ∙ രാജ്യാന്തര യോഗാദിനം ജൂൺ 17 ന് ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സിൽ ആഘോഷിച്ചു.

മൂന്നുറിൽ അധികം പേർ യോഗായിൽ പങ്കെടുത്തു. ഇർവിങ് മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസായിൽ ഞായറാഴ്ച രാവിലെ തന്നെ ഡാളസ് ഫോർട്ട് വർത്ത് മെട്രോ പ്ലെക്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആഘോഷപരിപാടിയിൽ പങ്കെടുക്കുന്നതിന് എത്തിചേർന്നിരുന്നു. എംജിഎംഎൻടി ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന് ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി റാവു കൽവാല സ്വഗതമാശംസിച്ചു. ബോർഡ് ഡയറക്ടർ ശബ്നം മുഖ്യാതിഥികളായ ഇർവിംഗ് സിറ്റി പ്രൊടേം മേയർ അലൻ ഇ. മഗെരേയും, കോൺസുൽ അശോക് കുമാർ ടീമിനേയും സദസിനു പരിചയപ്പെടുത്തി. ഡാലസിൽ യോഗാദിനം ആചരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി ചെയർമാൻ ഡോ. പ്രസാദ് തോട്ടകൂറ പറഞ്ഞു.

റിപ്പോർട്ട് : പി.പി. ചെറിയാൻ