ദമാം: കിഴക്കൻ പ്രവിശ്യ കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമാക്കി ജീവകാരുണ്യ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന സിഎച്ച് സെന്റർ സഹായ നിധിയിലേക്ക് വനിതാ വിംഗ് കമ്മറ്റി സ്വരൂപിച്ച സഹായ ഹസ്തം ബേപ്പൂർ മണ്ഡലം സിഎച്ച് സെന്റർ കോർഡിനേറ്റർ നാസർ ചാലിയത്തിന് ട്രഷറർ റുബീന ലത്തിഫ് കൈമാറി.
വർഷം തോറും വിശുദ്ധ റംസാനിൽ വനിതാ കമ്മറ്റി സിഎച്ച് സെന്റർ കാന്പയിൻ പ്രവർത്തങ്ങളിൽ കർമ്മ നിരതമാണെന്ന് വനിതാ വിംഗ് ഭാരവാഹികൾ വ്യക്തമാക്കി ചടങ്ങിൽ കിഴക്കൻ പ്രവിശ്യ കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി സെക്രട്ടറി മാമു നിസാർ, മണ്ഡലം കമ്മറ്റി പ്രസിഡൻറ് ഷബീർ രാമനാട്ടുകര, ട്രഷറർ ഹസൻകോയ ചാലിയം, വനിതാ വിംഗ് ഭാരവാഹികളായ ജംഷീന മാമു നിസാർ ,ഷംല നജീബ് , ഫസീല ഹബീബ്, സലൂജ സലീം, മുനീറ ഹസൻകോയ സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
സിഎച്ച് സെന്ററിന്റെ കാരുണ്യവഴിയിൽ സഹായഹസ്തവുമായി ബേപ്പൂർ കെഎംസിസി വനിതാ വിംഗ്
10:41 PM Jun 11, 2018 | Deepika.com