പ്ര​വാ​സി വോ​ട്ട്; പ്ര​തി​നി​ധി​ക​ൾ ഹാ​ജ​രാ​ക​ണം

11:57 PM Nov 16, 2018 | Deepika.com
കോ​ഴി​ക്കോ​ട്: താ​ലൂ​ക്കി​ന് കീ​ഴി​ലു​ള​ള എ​ല​ത്തൂ​ർ, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, കോ​ഴി​ക്കോ​ട് സൗ​ത്ത്, ബേ​പ്പൂ​ർ, കു​ന്ന​മം​ഗ​ലം എ​ന്നീ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലു​ൾ പ്പെ​ടു​ന്ന​വ​രും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള​വ​രു​മാ​യ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ​ക്ക് അ​വ​രു​ടെ ബൂ​ത്തു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് പാ​സ്പോ​ർ​ട്ട്, വി​സ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ്വ​ന്തം വീ​ട്ടി​ലു​ള​ള​വ​രു​ടേ​യോ അ​യ​ൽ​വാ​സി​യു​ടേ​യോ ഇ​ല​ക്ഷ​ൻ ഐ​ഡി കാ​ർ​ഡ് ന​ന്പ​ർ എ​ന്നി​വ സ​ഹി​തം നേ​രി​ട്ടോ കു​ടും​ബാം​ഗ​ങ്ങ​ളി​ലാ​രെ​ങ്കി​ലു​മോ 22 ന് ​മു​ന്പാ​യി കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് ഇ​ല​ക്ഷ​ൻ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ത​ഹ​സി​ർ​ദാ​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം.

കൂ​ടാ​തെ പു​തു​താ​യി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​ൻ അ​പേ​ക്ഷി​ച്ച​വ​രി​ൽ കു​ടും​ബ/ അ​യ​ൽ​വാ​സി വോ​ട്ട​ർ ഐ​ഡി ന​ന്പ​ർ ന​ൽ​കാ​ത്ത​വ​രും 22 ന​കം താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. നി​ശ്ചി​ത തി​യതി​ക്ക​കം ഹാ​ജ​രാ​കാ​ത്ത അ​പേ​ക്ഷ​ക​രെ 2019 ജ​നു​വ​രി നാ​ലി​ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ കൂ​ടി​യാ​യ കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് ത​ഹ​സി​ർ​ദാ​ർ അ​റി​യി​ച്ചു.