നാദാപുരം: കായിക മേള തുടങ്ങിയതോടെ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച കായിക അധ്യാപകർ കളിക്കളത്തിൽ സജീവം. നിപ രോഗം കോഴിക്കോട് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ച്ചയിലധികം കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞ് കിടന്നതോടെ റവന്യു ജില്ലയിലെ എല്ലാ ഉപജില്ലകളിലും ഒരേ സമയമാണ് ഉപജില്ല കായിക മേള നടക്കുന്നത്.
അതോടൊപ്പം തന്നെ ഒഴിവു ദിവസങ്ങളിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങളും തുടങ്ങി. നാദാപുരം ഉപജില്ലയിലെ പ്രൈമറി വിദ്യാലങ്ങളിലെ കായിക അധ്യാപകർ വിരമിച്ചതോടെ പുതിയ നിയമനങ്ങളും ഉണ്ടായില്ല.
ഹൈസ്കൂളുകളിലെ കായിക അധ്യാപകർ കായിക മേളയുടെ നടത്തിപ്പിന് മുൻപന്തിയിൽ നിൽകാൻ വിരലിലെണ്ണാവുന്നവർ മാത്രമായതോടെയാണ് വിരമിച്ച അധ്യാപകരുടെ സേവനം ആവശ്യപ്പെട്ടത്.
മൂന്ന് ദിവസമായി വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന കായിക മേളയിൽ പത്തോളം വിരമിച്ച അധ്യാപകരാണ് യുവതലമുറയിലെ കായിക അധ്യാപകർക്ക് മാതൃകയായി കളിക്കളത്തിൽ സജീവമായത്.
സ്റ്റാർട്ടിംഗ് പോയിന്റിലും, ഫിനിഷിംഗ് പോയന്റിലും, റിക്കാർഡ് വർക്കിലും പരിചയ സമ്പന്നരായ ഇവരുടെ സേവനം ഓരോ ദിവസത്തെ മത്സരവും സമയ ബന്ധിതമായി തീർക്കാനും കഴിയുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.
രാമചന്ദ്രൻ, ചന്ദ്രൻ, വി.കെ. ബാബു, അശോകൻ, ഹരീന്ദ്രൻ, ശശി, ടി.കെ. രമേശൻ, പ്രദീപൻ തുടങ്ങിയ വിരമിച്ച അധ്യാപകരാണ് ഉമ്മത്തൂർ ഹൈസ്കൂൾ കായിക അധ്യാപകനായ അലി മാസ്റ്ററുടെ നേതൃത്വത്തിലുള്ള നാദാപുരം ഉപജില്ല കായിക മേളക്ക് ചുക്കാൻ പിടിക്കുന്നത്.
വടകര, ചോമ്പാല, കുന്നുമ്മൽ ഉപജില്ലകളിലെ കായിക മേളകളിലും വിരമിച്ച അധ്യാപകരുടെ സജീവ സാന്നിധ്യം ഉണ്ട്.