ക്ലാ​ഡി​സ് ക​യ​ര്‍ ഫാ​ക്ട​റി​ക്ക് ശി​ല​യി​ട്ടു

11:57 PM Nov 16, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ച​കി​രി - ക​യ​ര്‍ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന നി​ര്‍​മാ​ണ ഫാ​ക്ട​റി​യാ​യ ക്ലാ​ഡി​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​ര്‍​വ​ഹി​ച്ചു.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ഫാ​ക്ട​റി​യു​ടെ ഔ​പ​ചാ​രി​ക ശി​ലാ​സ്ഥാ​പ​ന​മാ​ണ് കോ​ഴി​ക്കോ​ട് റാ​വി​സ് ക​ട​വ് റി​സോ​ര്‍​ട്ടി​ല്‍ മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്. പി ​ടി എ ​റ​ഹീം എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​യ​ര്‍ പി​ത് കം​പോ​സ്റ്റ് സാ​ങ്കേ​തി​ക വി​ദ്യാ കൈ​മാ​റ്റം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു കീ​ഴി​ലെ സി ​പി സി ​ആ​ര്‍ ഐ ​പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​മു​ര​ളി ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി ലോ​ഗോ പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ച്ചു.