കൂ​രാ​ച്ചു​ണ്ട് ഹൈ​സ്കൂ​ൾ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും

11:57 PM Nov 16, 2018 | Deepika.com
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥിക​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക്. അ​ധ്യ​ാപ​ക​ർ വീ​ടു​ക​ൾ​ സ​ന്ദ​ർ​ശിച്ച് കണ്ടെത്തിയ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, ഭ​വ​ന​മില്ലാ​ത്ത​വ​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ, ചി​കി​ത്സാ സ​ഹാ​യം തു​ട​ങ്ങി​യ​വ​യി​ലാ​ണ് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.​അ​ദ്ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥിക​ളും ആ​ഴ്ച​തോ​റും സ​മാ​ഹ​രി​ക്കു​ന്ന തു​ക​യാ​ണ് ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ് നി​ർ​വഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ കെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​ൺ, പ​ഞ്ചാ​യ​ത്തം​ഗം ഷ​ക്കീ​ന കു​ഞ്ഞു​മോ​ൻ, അ​ധ്യാപ​ക​രാ​യ അ​ഹ​മ്മ​ദ് അ​മീ​ൻ, കെ.​സി.​ബി​ജു, അ​ജ​യ്.​കെ.​ടോം, സ​ജീ​ഫ് മ​ഠ​ത്തി​ൽ, മു​ഹ​മ്മ​ദ് ആ​ഷി​ഖ്, ടോം ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.