ചെമ്പ്ര സ്കൂളില്‍ ആധുനിക ശിശു സൗഹൃദ ടോയ്ലറ്റുകള് ഉദ്ഘാടനം ചെയ്തു
11:56 PM Nov 16, 2018 | Deepika.com
താമരശേരി: ചെമ്പ്ര ഗവ. എല്‍പി സ്കൂളില്‍ ആധുനിക ശിശുസൗഹൃദ ടോയ്ലറ്റുകളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജറകൊല്ലരുകണ്ടി നിർവഹിച്ചു. മൂന്നര ലക്ഷത്തോളം രൂപ ചിലവില്‍ താമരശേരി ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നാല് ടോയ്ലറ്റുകള് നിര്‍മ്മിച്ചത്. വാര്‍ഡ് മെമ്പര്‍ ഒ.കെ. അഞ്ജു അധ്യക്ഷത വഹിച്ചു.