ക​നോ​ലി ക​നാ​ലി​ലേ​ക്ക് മ​ലി​ന ജ​ലം തു​റ​ന്നു​വി​ട്ട 16 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ്

11:56 PM Nov 16, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ക​നോ​ലി ക​നാ​ലി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വിട്ട 16 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കോ​ർ​പറേ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി. കോ​ർ​പറേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നേ​രി​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ലി​ന​ജ​ലം ക​നാ​ലി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്.

പ്യൂ​ർ സൗ​ത്ത് വെ​ജി​റ്റേ​റി​യ​ൻ റെ​സ്റ്റ​റ​ന്‍റ്, എ​ആ​ർ​എം ബേ​ക്ക്, ഹോ​ട്ട് ആ​ൻ​ഡ് കൂ​ൾ​ബാ​ർ, ക​ള്ള് ഷാ​പ്പ് മി​നി ബൈ​പാസ് എ​ര​ഞ്ഞി​പ്പാ​ലം, കാ​ലി​ക്ക​ട്ട് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് തി​രു​ത്തി​യാ​ട്, ഹോ​ട്ട​ൽ ചാ​മു​ണ്ടേ​ശ്വ​രി പാ​ള​യം, ഹോ​ട്ട​ൽ ഡീ ​മോ​ഹ​ന പാ​ള​യം, എം ​ഗ്രി​ൽ പാ​ര​ഗ​ൺ റെ​സ്റ്റോ​റ​ന്‍റ്, ഹോ​ട്ട​ൽ സീ​ലോ​ഡ്, റോ​യ​ൽ ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ്, യാ​ര റ​സ്റ്റോ​റ​ന്‍റ്, ഹൈ ​ലൈ​റ്റ് ക്ലി​ഫ് ഡേ​ൽ പ്ലാ​റ്റ്, ജ​യി​ൽ റോ​ഡ്‌, ജി​ല്ലാ വ​ർ​ത്ത​ക മ​ണ്ട​ലം ക്ല​ബ് ജ​യി​ൽ റോ​ഡ്, ജെ​ബി റ​സ്‌​റ്റോ​റ​ന്‍റ് ജ​യി​ൽ റോ​ഡ്, ഷീ​ന ഹോ​ട്ട​ൽ പു​തി​യ​റ, ആ​രോ​ഗ്യ​ദാ​യ​ണി വൈ​ദ്യ​ശാ​ല പു​തി​യ​റ, വ​രു​ൺ ഫാ​സ്‌​റ്റ ഫു​ഡ് പു​തി​യ​റ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ ബാ​ബു, ഇ.ച​ന്ദ്ര​ൻ, പി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​വി. ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഇ​ത്ത​ര​ത്തി​ൽ മ​ലി​ന​ജ​ലം പൊ​തു ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ മു​ൻ​സി​പ്പ​ൽ ആ​ക്ട​പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​എ​സ്. ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.