ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി

11:56 PM Nov 16, 2018 | Deepika.com
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥിക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. പ​യ​ർ, വെ​ണ്ട, വ​ഴു​തി​ന തു​ട​ങ്ങി​യ വി​വി​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്കൂളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഇ​വ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വാ​ർ​ഡ് മെ​ന്പ​ർ ടോ​മി കൊ​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ഡി. ലി​സ​മ്മ, ജെ​സ്റ്റി​ൻ പോ​ൾ, സി. ​ഷെ​നി മാ​ത്യു, എം ​സി .എ​ൽ​സ​മ്മ, എ.​ട്വി​ങ്കി​ൾ, ടി. ​വി​ൽ​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.