മി​ഠാ​യി​ത്തെ​രു​വി​ൽ വാ​ഹ​ന​പ്രവേശനം അ​നു​വ​ദി​ക്കു​ന്ന​തു​വ​രെ സ​മ​ര​മെ​ന്ന് വ്യാ​പാ​രി​ക​ൾ

12:34 AM Nov 16, 2018 | Deepika.com
കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ൽ വാ​ഹ​നം പ്രവേശിക്കാൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്.
മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കുമെന്ന് നേതാക്കൾ പറഞ്ഞു. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ രാ​ഘ​വ​ൻ എം​പി, പ്ര​ദീ​പ്കു​മാ​ർ എം​എ​ൽ​എ, മു​നീ​ർ എം​എ​ൽ​എ എ​ന്നി​വ​രെ പ്ര​ശ്ന​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തും. യോ​ഗ​ത്തി​ൽ റി​ട്ട.​പോ​ലീസ് സൂ​പ്ര​ണ്ട് പ്ര​ദീ​പ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ഹ​ർ ടാം​ട​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വ്യാ​പാ​ര സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ടി.​ന​സി​റു​ദ്ദീ​ൻ, വി.​അ​സ്‌​സ​ൻ കോ​യ, ടി.​കെ.​വി​ജ​യ​ൻ, മ​ല​ബാ​ർ ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ശ്യാം​സു​ന്ദ​ർ, കാ​ലി​ക്ക​ട്ട് ചേം​ബ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​റീ​ഫ്, സി.​ഇ.​ചാ​ക്കു​ണ്ണി, തു​ണി​ക്ക​ച്ച​വ​ട​സം​ഘം പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ, പി.​യു.​ന​വീ​ന്ദ്ര​ൻ, റി​യാ​സ് നെ​രോ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.