ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്കറ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്; ഫൈ​ന​ൽ ഇ​ന്ന്

12:31 AM Nov 16, 2018 | Deepika.com
കോ​ഴി​ക്കോ​ട്: സെ​ന്‍റ് മൈ​ക്കി​ൾ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 32-മ​ത് ഡ​യ​മ​ണ്ട് ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ സൗ​ത്ത് ഇ​ന്ത്യാ ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ് ബോ​ൾ ഫൈ​ന​ൽ ഇ​ന്ന് നടക്കും.
രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന സീ​നി​യേ​ഴ്സ് ഫൈ​നലിൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട് ജി​വി​എ​ച്ച്എ​സ്എ​സ് ക​ണ്ണൂ​രിനെ ​നേ​രി​ടും. രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന അ​ണ്ട​ർ 14 ഫൈ​ന​ലി​ൽ പ്രൊ​വി​ഡ​ൻ​സ് കോ​ഴി​ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് വ​ട​ക​ര​യെയും നേ​രി​ടും.

ക​രി​യ​ർ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ എ​ക്സ്ചേ​ഞ്ചി​ലെ വൊ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് യു​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ട​ക​ര വെ​ള്ളി​യോ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​രി​യ​ർ സെ​മി​നാ​ർ/ ക​രി​യ​ർ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
പ്രി​ൻ​സി​പ്പൽ കെ.​കെ. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക​ര എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ വി.​കെ. സ​ന്തോ​ഷ് കു​മാ​ർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ (ഇ​എം​ഐ) കെ. ​ഷൈ​ലേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ് കൗ​ണ്‍​സി​ല​ർ കെ. ​അ​ബ്ദു​ൾ ല​ത്തീ​ഫ് ക്ലാ​സെ​ടു​ത്തു.