ര​ണ്ടുകി​ലോ ക​ഞ്ചാ​വു​മാ​യി വി​ല്‍​പ്പ​ന​ക്കാ​ര​ന്‍ പി​ടി​യി​ല്‍

12:29 AM Nov 16, 2018 | Deepika.com
താ​മ​ര​ശേ​രി: സ്‌​കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് വി​ല്‍​ക്കാ​ന്‍ കൊ​ണ്ട് പോ​കു​ന്ന​തി​നി​ട​യി​ല്‍ യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ലാ​യി. പ​ര​പ്പ​ന്‍​പൊ​യി​ല്‍ തെ​ക്കേ​പു​റാ​യി​ല്‍ സ​ജീ​ഷ്‌​കു​മാ​ര്‍ (30)നെ​യാ​ണ് താ​മ​ര​ശേ​രി എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​പി. വേ​ണു​വും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു വ​രു​ക​യാ​യി​രു​ന്ന 2.200 കി​ലോ​ഗ്രം ക​ഞ്ചാ​വു​മാ​യി​ട്ടാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.
ഇ​യാ​ള്‍ മു​മ്പ് മാ​ഹി​യി​ല്‍ നി​ന്നും വി​ദേ​ശ​മ​ദ്യം കൊ​ണ്ട് വ​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലും പി​ടി​യി​ലാ​യി​രു​ന്നു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ച​ന്ദ്ര​ന്‍ കു​ഴി​ച്ചാ​ല്‍, എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​പി. വി​വേ​ക്, ടി. ​നൗ​ഫ​ല്‍, കെ. ​ജി​നീ​ഷ്, അ​ശ്വ​ന്ത് വി​ശ്വ​ന്‍, ഡ്രൈ​വ​ര്‍ സു​ബൈ​ര്‍ എ​ന്നി​വ​രും എ​ക്‌​സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.