വാ​ഹ​ന​ാപകടമെന്ന് പോ​ലീ​സ് നിഗമനം

12:29 AM Nov 16, 2018 | Deepika.com
തി​രു​വ​മ്പാ​ടി: പു​ന്ന​യ്ക്ക​ൽ പൊ​യി​ലി​ങ്ങാ പു​ഴ​യോ​ര​ത്ത് അ​ച്ചാ​യ​ൻ പാ​ല​ത്തി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ വ​ട​രാ​യി​ൽ റ​ഷീ​ദി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത ത​ള്ളി പോ​ലീ​സ്.
വ​ലിപ്പം കൂ​ടി​യ ഹൃ​ദ​യമുള്ള വ്യ​ക്തി​ക​ൾ മ​ദ്യ​പി​ച്ചാ​ൽ ഹൃ​ദ​യാ​ഘാ​തം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​മെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​മാ​ണ് ഇ​തെ​ന്നും ഡോ​ക​ട​ർ അ​റി​യി​ച്ച​താ​യി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. മോ​ട്ടോ​ർ ബൈ​ക്ക് മ​റി​ഞ്ഞ് ക​മ​ഴ്ന്ന് കി​ട​ക്കു​ന്ന റ​ഷീ​ദി​ന്‍റെ മു​ഖം മ​ണ്ണി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. വീ​ഴ്ച​യ​ിൽ ഉ​ണ്ടാ​യ പ​രി​ക്കു​ക​ൾ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
തി​രു​വ​മ്പാ​ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന​ൽ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ‌ പു​ന്ന​ക്ക​ൽ മ​ധു​ര​മൂ​ല സ്വ​ദേ​ശി​യാ​യ റ​ഷീ​ദ് ഇ​ത് വ​ഴി വ​രേ​ണ്ട സാ​ഹ​ച​ര്യ​മി​ലല്ല. മൃ​ത​ദേ​ഹ​ത്തി​ന്‍റെ കി​ട​പ്പും മോ​ട്ടോ​ർ ബൈ​ക്ക് മ​റി​ഞ്ഞു കി​ട​ക്കു​ന്ന രീ​തി​യും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉയർത്തു ന്നതായി നാ​ട്ടു​കാ​ര്യം ബ​ന്ധു​ക്ക​ളും പ​റയുന്നു.
രാ​ത്രി 9.20ന് ​ബ​ന്ധു​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് ചെ​റി​യ പ്ര​ശ്ന​മു​ണ്ടെ​ന്നും ഒ​രാ​ളെ ത​ല്ലി​യി​ട്ടേ വ​രു​ക​യു​ള്ളൂ എ​ന്നും റ​ഷീ​ദ് പ​റ​ഞ്ഞ​തും മ​ര​ണ​ത്തി​ൽ സം​ശ​യം ജ​നി​പ്പി​ക്കുന്നു.
വ​ര​ടാ​യ​ൽ പ​രേ​ത​നാ​യ അ​ല​വി​യാ​ണ് പി​താ​വ്: മാ​താ​വ്: ക​ദീ​ജ. ഭാ​ര്യ: ഹ​ഫ്സ, (പൂ​ള​പ്പൊ​യി​ൽ). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബു, ഖാ​ലി​ദ്, ന​സീ​മ.