കോഴിക്കോട്: സ്റ്റാമ്പുകളുടേയും മുദ്രപ്പത്രങ്ങളുടെയും 'കഥകള്‍' പറഞ്ഞ് പ്രദര്‍ശനം. തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന മേഖലാ ഫിലാറ്റലിക് എക്സിബിഷന് കാല്പെക്സ് 2018 ലാണ് അന്തര്‍ദേശീയ, ദേശീയ അവാര്‍ഡുകള്‍ നേടിയ സ്റ്റാമ്പ് ശേഖകരുടെ സ്റ്റാമ്പുകള്‍ പ്രദര്‍ശനത്തിനെത്തിച്ചത്.
കണ്ടം കുളം ജൂബിലിഹാളില്‍ പ്രദര്‍ശന വിഭാഗത്തിലും മത്സരവിഭാഗത്തിലുമായി 140 ഓളം ഫ്രെയിമുകളിലാണ് സ്റ്റാമ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലുള്ള പോസ്റ്റല്‍ മേഖലയിലുള്ളവര്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. 30തിലേറെ പേര് മത്സര രംഗത്തുണ്ട്. 17 വരെ രാവിലെ 10മുതല്‍ ആറ് വരെയുള്ള പ്രദര്‍ശനം സൗജന്യമാണ്. സ്വന്തം ഫോട്ടോ പതിച്ച മൈ സ്റ്റാമ്പ്, മറ്റ് പോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ലഭ്യം.
ഇവയ്ക്കൊപ്പം പുരാവസ്തുക്കളും നാണയങ്ങളുമെല്ലാമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ നിരവധി വില്പന സ്റ്റാളുകളുമുണ്ട്. ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത ഉദ്ഘാടനം ചെയ്തു. പ്രോവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ് നൂറാം വാര്‍ഷികാഘോഷ ഭാഗമായുള്ള പ്രത്യേക കവര്‍ അദ്ദേഹം പുറത്തിറക്കി. സീനിയര്‍ സൂപ്രണ്ട് വി.ടി. ലെനിന് സ്വാഗതം പറഞ്ഞു.
സ്റ്റാമ്പുകളുടെ ‘കഥപറഞ്ഞ് ' പ്രദര്‍ശനം
12:29 AM Nov 16, 2018 | Deepika.com