കോഴിക്കോട്: താമരശേരി താലൂക്കിലെ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 17ന് രാവിലെ 10 മുതൽ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് താമരശേരി തഹസിൽദാർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷൻ കാർഡ്, സർവെ, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് കളക്ടർക്ക് സമർപ്പിക്കാവുന്നതാണ്. കളക്ടർ വകുപ്പുതല ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പരമാവധി അപേക്ഷകളിൽ അന്നുതന്നെ തീർപ്പു കൽപ്പിക്കുന്നതാണെന്നും തഹസിൽദാർ അറിയിച്ചു.
അധ്യാപക നിയമനം
താമരശേരി: പുതുപ്പാടി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്എസ്എസ്ടി കൊമേഴ്സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഇന്ന് രാവിലെ 11 ന് അസ്സല് സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് പ്രിന്സിപ്പൽഅറിയിച്ചു.
താമരശേരി താലൂക്ക് പരാതി പരിഹാര അദാലത്ത് നാളെ
12:29 AM Nov 16, 2018 | Deepika.com