സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ഉ​ദ്ഘാ​ട​നം ചെ​യ്തു

12:31 AM Nov 15, 2018 | Deepika.com
കോ​ഴി​ക്കോ​ട്: മ​ണാ​ശേ​രി ഗ​വ. യു​പി സ്കൂളി​ലെ ന​വീ​ക​രി​ച്ച 21 ക്ലാ​സ് മു​റി​ക​ളു​ടെ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
ഇ​നി​യു​ള്ള സ്കൂ​ൾ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ മ​ന്ത്രി ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു.
കൂ​ടാ​തെ ജോ​ർ​ജ്. എം. ​തോ​മ​സ് എം‌​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചു. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പി​രി​ച്ചെ​ടു​ത്ത ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ‘ക​ളി​യൂ​ഞ്ഞാ​ൽ’ ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.