ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ഇ​ന്ന്

12:31 AM Nov 15, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ചൈ​ല്‍​ഡ് ലൈ​നി​ന്‍റെ 10 ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ശി​ശു​ദി​ന കാ​മ്പ​യി​ന്‍ 'ചൈ​ല്‍​ഡ്‍ സേ ​ദോ​സ്തി ആ​രം​ഭി​ച്ചു.​ സേ​ഫ് നൈ​ബ​ര്‍​ഫു​ഡ് ഫോ​ര്‍ എ​വ​രി ചൈ​ല്‍​ഡ് എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ചൈ​ല്‍​ഡ് ലൈ​ന്‍, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി, റോ​ട്ട​റി ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​ട്ട് സൈ​ബ​ര്‍ സി​റ്റി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന സൗ​ഹൃ​ദ ഫു​ട്ബാ​ള്‍ മ​ത്സ​രം ഇ​ന്ന് ന​ട​ക്കും. ക​ള​ക്ടേ​ഴ്സ് ഇ​ല​വ​നും ചി​ല്‍​ഡ്ര​ന്‍​സ് ഇ​ല​വ​നും ത​മ്മി​ലാ​ണ് മ​ത്സ​രം.
ക​ള​ക്ടേ​ഴ്സ് ഇ​ല​വ​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ചി​ല്‍​ഡ്ര​ന്‍​സ് ഇ​ല​വ​നാ​യി ഗ​വ.ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ​യും ഫ്രി ​ബേ​ഡ്‌​സി​ലെ​യും കു​ട്ടി​ക​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ഫാ​റൂ​ഖ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ വ​ച്ചാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജ​ഴ്സി​യു​ടെ പ്ര​ദ​ര്‍​ശ​നം ന​ട​ന്നു.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ ജി​ല്ലാ കോ​-ഒാര്‍​ഡി​നേ​റ്റ​ര്‍ കെ.​കെ.​മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍, പി.​പി.​ഫെ​മി​ജാ​സ്, ഡോ. ​റോ​ഷ​ന്‍ ബി​ജി​ലി, വി.​അ​ജി​ത്ത് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.