തി​രു​നാ​ൾ ആ​ഘോ​ഷ​വും പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​ക ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​ന​വും

12:31 AM Nov 15, 2018 | Deepika.com
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന ഇ​ട​വ​ക​യു​ടെ ടൗ​ൺ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ​യും വി​ശു യൂ​ദാ ത​ദേ​വൂ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന് തുടങ്ങും. 24 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.15ന് ​ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന ന​ന്ദേ​ശ​വും തു​ട​ർ​ന്ന് ടൗ​ൺ ക​പ്പേ​ള​യ​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ നൊ​വേ​ന​യും ന​ട​ക്കും. 17 ന് ​വൈ​കു​ന്നേ​രം 3.30 ന് ​ഇ​ട​വ​ക​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലിയു​ടെ സ്മാ​ര​ക​മാ​യി നി​ർ​മിച്ച ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ബി​ഷ​പ് മാ​ർ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ക്കും. 4.15ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ബിഷപ് കാ​ർ​മിക​ത്വം വ​ഹി​ക്കും.