സ​ന്തോ​ഷി​ന്‍റെ ദു​രൂ​ഹ​മ​ര​ണം; സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ക​ര്‍​മസ​മി​തി

12:26 AM Nov 14, 2018 | Deepika.com
പേ​രാ​മ്പ്ര: ചാ​ലി​ക്ക​ര കോ​മ​ത്ത് മീ​ത്ത​ല്‍ സ​ന്തോ​ഷി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തക്കു​റി​ച്ച് സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേണ​മെ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ന​വം​ബ​ര്‍ ര​ണ്ടി​ന് വീ​ടി​ന​ടു​ത്തു​ള്ള ഇ​ട​വ​ഴി​യി​ല്‍ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ക​ണ്ട​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
ചാ​ലി​ക്ക​ര സ്വ​ത​ന്ത്ര വാ​യ​ന​ശാ​ല​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​എം. മ​നോ​ജ്കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. അ​ജി​ത, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​എം.പ്ര​കാ​ശ​ന്‍, സി. ​ബാ​ല​ന്‍, ടി.​കെ.ഇ​ബ്രാ​ഹിം, കെ. ​മ​ധൂ​കൃ​ഷ്ണ​ന്‍, വി.​സ​ത്യ​ന്‍, കെ.​എം. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​ന്‍.​എ​സ്. കു​മാ​ര്‍, കെ.​പി. ആ​ലി​ക്കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ര്‍​മ്മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്.​കെ.അസയി​നാ​ര്‍ (ചെ​യ​ര്‍​മാ​ന്‍), സി.​ആ​ലി​ക്കു​ഞ്ഞ്,കു​റു​ങ്ങോ​ട്ട് സു​രേ​ന്ദ്ര​ന്‍ (വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍),കെ. ​ശ​ശി (ക​ണ്‍​വീ​ന​ര്‍), പി.സു​രാ​ജ്, പി.​എം.പ്ര​കാ​ശ​ന്‍ (ജോ. ​ക​ണ്‍​വീ​ന​ര്‍​മാ​ര്‍)എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.