കാ​ട്ടു​പ​ന്നി​ക​ള്‍ കൃ​ഷി ന​ശി​പ്പി​ച്ചു

12:44 AM Nov 06, 2018 | Deepika.com
മു​ക്കം: മാ​വൂ​ര്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​യി കാ​ട്ടു​പ​ന്നി​ക​ള്‍ കൃ​ഷി ന​ശി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍ . രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ കൂ​ട്ട​മാ​യെ​ത്തു​ന്ന പ​ന്നി​ക​ള്‍ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്.
മാ​വൂ​ര്‍ മീ​ന്‍​മു​ള്ളും പാ​റ​യി​ല്‍ തെ​ക്കേ​വ​ള​പ്പി​ല്‍ - വെ​ളു​ത്തേ​ട​ത്ത് അ​ബ്ദു​ള്ള​യു​ടെ വി​ള​വെ​ടു​ക്കാ​ല്‍ ആ​യ ക​പ്പ, കൂ​വ്വ, കൈ​ത​ച​ക്ക, കാ​ച്ചി​ല്‍ , വാ​ഴ, തു​ട​ങ്ങി​യ​വ യാ​ണ്‌​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ശി​പ്പി​ച്ച​ത്. കാ​ട്ടു​പ​ന്നി​ക​ള്‍ കൃ​ഷി ന​ശി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ​ല​രും കൃ​ഷി​യി​ല്‍ നി​ന്ന് പി​ന്‍​വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. തൊ​ട്ട​ടു​ത്ത താ​ത്തൂ​ര്‍ പൊ​യി​ല്‍ പ്ര​ദേ​ശ​ത്തും പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. ഗ്രാ​സിം ഭൂ​മി​യി​ല്‍ ഉ​ള്‍​പ്പെ​ടെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ​ന്നി​ക​ള്‍ എ​ത്തു​ന്ന​ത്. ഇ​തോ​ടെ രാ​ത്രി ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ഭ​യ​ക്കു​ക​യാ​ണ് .