ജി​നു ഫ്രാ​ൻ​സീ​സ് അവാർഡ് ഏ​റ്റുവാ​ങ്ങി

12:44 AM Nov 06, 2018 | Deepika.com
കോ​ട​ഞ്ചേ​രി: ഗ്ലോ​ബ​ൽ ഇ​ക്ക​ണോ​മി​ക് പ്രോ​ഗ്ര​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് അ​സോ​സി​യേ​ഷ​ന്‍റെ 'ഭാ​ര​ത് ര​ത്ന ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം ഗോ​ൾ​ഡ് മെ​ഡ​ൽ അ​വാ​ർ​ഡ് ജി​നു ഫ്രാ​ൻ​സീ​സ് മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ആ​ർ. വേ​ലു​വി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.
കാ​ലി​ഫോ​ർ​ണി​യ യൂ​ണി​വേ​ഴ്സി​റ്റി ഡെ​ലി​ഗേ​റ്റ്സ്, അ​ണ്ണാ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ, ജ​സ്റ്റി​സ് തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു. വ്യ​ക്തി​ഗ​ത നേ​ട്ട​ത്തി​നും രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​യ്ക്കു​മാ​ണ് അ​വാ​ർ​ഡ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​പ​ത് പേ​ർ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി​രു​ന്നു. ​നേ​ട്ട​ത്തി​ന​ർ​ഹ​നാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി ആ​ണ് കോ​ട​ഞ്ചേ​രി സ്വ​ദേ​ശി കു​മ്മി​ണി​യി​ൽ ജി​നു ഫ്രാ​ൻ​സീ​സ്. ചെ​ന്നൈ​യി​ലെ ഹോ​ട്ട​ൽ ച​ന്ദ്ര പാ​ർ​ക്കി​ൽ വ​ച്ചാ​ണ് അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങ് ന​ട​ന്ന​ത്.

ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കോ​ട​ഞ്ചേ​രി : ജ​നാ​ധി​പ​ത്യ കേ​ര​ളാ​കോ​ൺ​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജ് എം ​തോ​മ​സ് മ​ച്ചു​കു​ഴി​യി​ൽ (മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), ജ​സ്റ്റി​ൻ ജോ​സ് (സെ​ക്ര​ട്ട​റി ), സ​നി​മോ​ൻ പു​ള്ളി​ക്കാ​ട്ട് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ ജോ​യി വെ​ള്ള​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ജോ​യി, ജോ​ൺ എ​ട​ക്ക​ര, പോ​ൾ​സ​ൺ ജോ​സ​ഫ്, മാ​ത്യു ജോ​സ​ഫ്, ജെ​യ്സ​ൺ മോ​നാ​ക്കു​ഴി, റോ​യി തോ​ട്ടു​പു​റ​ത്ത്, സി.​ജെ. ടെ​ന്നി​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.