മുക്കം: മന്ത്രി കെ.ടി.ജലീലിനെതിരായ ബന്ധു നിയമന ആരോപണത്തിന് മുഖ്യമന്ത്രിയും മന്ത്രി കെ.ടി.ജലീലും മറുപടി പറഞ്ഞിട്ടുണ്ടന്നും ഓരോ മന്ത്രിമാരും മറുപടി പറയേണ്ടതില്ലന്നും മന്ത്രി എ.സി.മൊയ്തീന് .
ചട്ടപ്രകാരമാണ് നിയമനം നടത്തിയതെന്ന് മനസിലായ സ്ഥിതിക്ക് പിന്നീട് അന്വേഷണം ആവശ്യമില്ല. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കണമെങ്കില്‍ മുഖ്യമന്ത്രി പരിശോധിച്ചു കൊള്ളും. എല്ലാ മന്ത്രിമാരെ കുറിച്ചും പരിശോധിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ടന്നും മന്ത്രി പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന വീടുകളെ സംബന്ധിച്ച് തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനില്‍ തെറ്റുള്ളതായി തന്റഎ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും തെറ്റായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പരിശോധിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മന്ത്രി ജലീലിനെതിരായ ആരോപണം: ചട്ടപ്രകാരമെങ്കില് അന്വേഷണമെന്തിനെന്ന് മന്ത്രി
12:44 AM Nov 06, 2018 | Deepika.com