മു​തു​കാ​ട്ടി​ൽ കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു

12:42 AM Nov 06, 2018 | Deepika.com
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് അ​ങ്ങാ​ടി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന തേ​രോ​ട്ടു​മാ​ലി​യി​ൽ ജോ​സ​ഫി​ന്‍റെ 20 സെ​ന്‍റ് സ്ഥ​ല​ത്തെ ചേ​മ്പ് കൃ​ഷി കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചു. വി​ള​വെ​ടു​ക്കാ​റാ​യ കൃ​ഷി​യാ​ണു പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.
ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്ന വ​ന്യ മൃ​ഗ​ശ​ല്യം ഇ​പ്പോ​ൾ ടൗ​ണി​ലു​മെ​ത്തി​യ​ത് ക​ർ​ഷ​ക​രി​ൽ ക​ടു​ത്ത ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ പെ​ടു​ന്ന ഭാ​ഗ​മാ​ണി​ത്. കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​നു ഉ​ചി​ത​മാ​യ ന​ഷ്ട പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും മു​തു​കാ​ടു മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യ​മ​ക​റ്റാ​ൻ അ​ധി​കൃ​ത​ർ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ഫാം നേ​താ​വ് വ​ട്ടോ​ത്ത് ജീ​ജോ ആ​വ​ശ്യ​പ്പെ​ട്ടു.